നി​ല​മ്പൂ​രി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗ് കി​യോ​സ്ക് തു​ട​ങ്ങി
Saturday, October 19, 2024 5:25 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ മോ​ഡ​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് കി​യോ​സ്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ക​നോ​ലി പ്ലോ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി. ​സു​രേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വി. ​വ​സ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം​സി മു​ഹ​മ്മ​ദ് അ​സ്ലം, മെ​ന്പ​ര്‍ സെ​ക്ര​ട്ട​റി വി​നോ​ദ്, സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍ ശ്രേ​യേ​ഷ്, ട്രൈ​ബ​ല്‍ സ്പെ​ഷ​ല്‍ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​കെ. മു​ഹ​മ്മ​ദ് സാ​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.