നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ സ്കൂ​ളി​ന് പു​ര​സ്കാ​രം
Saturday, October 19, 2024 5:25 AM IST
നി​ല​മ്പൂ​ര്‍: സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ല്‍​കി​വ​രു​ന്ന എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​സം​സ്ഥാ​ന പു​ര​സ്കാ​രം നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കൂ​ടി​യാ​യ വി.​ജി. ലീ​നാ​കു​മാ​രി​ക്കാ​ണ് മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​വ​രു​ന്ന തെ​രു​വു​നാ​ട​ക​ങ്ങ​ള്‍, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ള്‍, സ​മ​ത്വ ജ്വാ​ല, വി​വി​ധ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും സ്ത്രീ​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള സെ​മി​നാ​റു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ്. അ​ബ്ദു​ള്‍​ക​ലാ​മി​ന്‍റെ ജ​ന്‍​മ​ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ന്നം മെ​മ്മോ​റി​യ​ല്‍ നാ​ഷ​ണ​ല്‍ ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, സ​ര്‍​ക്കാ​ര്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എ​ന്നി​വ​ര്‍ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.


ച​ട​ങ്ങി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ, അ​ബ്ദു​ള്‍​ക​ലാം സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ പൂ​വ​ച്ച​ല്‍ സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.