കു​ഞ്ഞു​കൈ​ക​ളി​ല്‍ ഞാ​റു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട​ത്തി​റ​ങ്ങി
Friday, October 18, 2024 2:57 AM IST
നി​ല​മ്പൂ​ര്‍: കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച പ​ഠ​നാ​നു​ഭ​വം ന​ല്‍​കി ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ്മാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.

പ്ര​കൃ​തി​യെ അ​റി​യാ​നും പ​ഠി​ക്കാ​നും വ​ല്ല​പ്പു​ഴ മു​തി​രി​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഏ​ല്‍​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര അ​വ​ര്‍​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി മാ​റി.

നെ​ല്‍​കൃ​ഷി​യെ കു​റി​ച്ചും ഞാ​റു ന​ടീ​ല്‍ രീ​തി​യെ​ക്കു​റി​ച്ചു​മൊ​ക്കെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ശ​ദ​മാ​യി മ​ന​സ്സി​ലാ​ക്കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​ഥ​മാ​ധ്യാ​പി​ക ഷീ​ജ തോ​മ​സ്, പി.​ടി. സ​ജി​മോ​ന്‍ തു​ട​ങ്ങി നി​ര​വ​ധി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു. പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ അ​നു​മോ​ദി​ക്കു​ക​യും പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.