കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വേ​ണു​ഗാ​ന​ന്‍ പി​ടി​യി​ല്‍
Saturday, October 19, 2024 5:25 AM IST
മ​ഞ്ചേ​രി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​ച്ചി​ക്കു​ണ്ട് വീ​ട്ടി​ല്‍ വേ​ണു​ഗാ​ന(51)​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ രാ​ത്രി​യി​ല്‍ വീ​ടു​ക​ളും ഷോ​പ്പു​ക​ളും കു​ത്തി​പൊ​ളി​ച്ച് അ​മ്പ​തി​ല​ധി​കം മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ പ്ര​തി​യെ മ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ല്‍, എ​സ്ഐ കെ.​ആ​ര്‍. ജ​സ്റ്റി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ഞ്ചേ​രി​യി​ലെ ലോ​ഡ്ജി​ല്‍ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 12ന് ​പു​ല​ര്‍​ച്ചെ മ​ഞ്ചേ​രി 22-ാം മൈ​ലി​ലെ എ ​വ​ണ്‍ ടൂ​ള്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ട് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ത്ത് ര​ണ്ട് ല​ക്ഷം രൂ​പ​യും 12,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്ന കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ട​ടു​ത്ത ഏ​താ​നും ക​ട​ക​ളി​ലും പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി​ക്ക് സ​മീ​പ​മു​ള്ള ഹോ​ട്ട​ല്‍ സു​ല്‍​ത്താ​ന്‍ പാ​ല​സി​ലും പ്ര​തി അ​ന്ന് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.


വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഷോ​പ്പ് പൊ​ളി​ച്ചു 14 ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ ജ​യി​ലി​ലാ​യ പ്ര​തി ഒ​രു മാ​സം മു​മ്പാ​ണ് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ല​വി​ല്‍ ഇ​രു​പ​തോ​ളം കേ​സി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. മ​ഞ്ചേ​രി​യി​ല്‍ 12ന് ​മോ​ഷ​ണം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് ഇ​യാ​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​ല്‍ മ​ഞ്ചേ​രി​യി​ലെ​യും വേ​ങ്ങ​ര​യി​ലെ​യും നി​ര​വ​ധി ഷോ​പ്പു​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ര്‍​ന്ന​താ​യി പ്ര​തി മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​എ​സ്ഐ​മാ​രാ​യ രാ​ജീ​വ്, അ​നീ​ഷ് ചാ​ക്കോ, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​വാ​ദ്, തൗ​ഫീ​ഖ് മു​ബാ​റ​ക്, സി​പി​ഒ ശ്രീ​ഹ​രി, ജി​ല്ലാ ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഐ.​കെ. ദി​നേ​ഷ്, പി. ​മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.