ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 20 പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, October 19, 2024 5:25 AM IST
മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.15ന് ​ആ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​പ്പാ​റ​ക്കും അ​ത്താ​ണി​ക്ക​ലി​നും ഇ​ട​യി​ല്‍ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്ന് മി​നി​വാ​ന്‍ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ ബ​സ് വെ​ട്ടി​ച്ച​താ​ണ് നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്ട് നി​ന്ന് എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

അ​ല​ന​ല്ലൂ​ര്‍ പ്ര​വീ​ണ (17), ത​ച്ചി​ങ്ങ​നാ​ടം പ​ണ്ടാ​ര​ത്തി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (50)- ഭാ​ര്യ രാ​ധി​ക(48), നെ​ല്ലി​ക്കു​ത്ത് കെ.​എം.​മു​ഹ​മ്മ​ദ് സ​ബീ​ഹ് (14)-സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് ഷ​മ്മാ​സ് (11), എ​ട​ത്ത​നാ​ട്ടു​ക​ര കാ​പ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്(19), പു​ല്ലാ​ര ചാ​ള​ക്ക​ണ്ടി ഫി​ല്‍​സ ന​സ്റി​ന്‍ (24), ക​രു​വാ​ര​കു​ണ്ട് തെ​ക്കും​പു​റം ഗ​ഫൂ​ര്‍ (42)- ഭാ​ര്യ സു​ബൈ​ദ (40), ഫാ​ത്തി​മ (65), മേ​ലാ​റ്റൂ​ര്‍ താ​ഴ​ത്തും​പീ​ടി​ക ഫാ​ത്തി​മ ലീ​ന (19), ന​ജീ​ബ് (40), മേ​ലാ​റ്റൂ​ര്‍ ആ​ശാ​രി​ത്തൊ​ടി വി​ഷ്ണു​പ്രി​യ (21), നാ​രാ​യ​ണി(74), വ​ള്ളു​വ​ങ്ങാ​ട് അ​ഫ്ന(18)- സ​ഹോ​ദ​രി സ​ന്‍​ഹ ഷ​റി​ന്‍(20), എ​ട​ത്ത​നാ​ട്ടു​ക​ര കാ​ഞ്ഞി​ങ്ങാ​ട​ന്‍ ഫാ​ത്തി​മ ത​സ്നി(20), അ​ല​വി (65), കൊ​ട്ട​ങ്ങോ​ട​ന്‍ ആ​യി​ഷ (20), റാ​ഹി​മ(65) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.