കു​ടി​വെ​ള്ള-​ശു​ചി​ത്വ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Friday, October 18, 2024 2:57 AM IST
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​വ​ണ്ണ പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​ത​ത്തി​ല്‍ കു​ടി​വെ​ള്ള ശു​ചി​ത്വ പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മ​റ്റി സാ​ന്ത്വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത​താ​ണ് പ​ദ്ധ​തി. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്ത​ത്. യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ശി​വ​ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ചാ​ലി​യാ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ന്‍, നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ല്‍ അ​ക​മ്പാ​ടം, ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ സി. ​ഇ​സ്മാ​യി​ല്‍, ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ന്‍, കെ​എ​സ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ന്‍, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വി​ശ്വ​നാ​ഥ​ന്‍, എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ എം.​കെ. വ​സ​ന്ത, കെ. ​വി​ജ​യ​കു​മാ​ര്‍, യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. രാ​ജേ​ഷ, കെ. ​അ​നീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.