കെ​ജി​ഒ​യു പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2024 5:25 AM IST
മ​ല​പ്പു​റം: സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​നെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട കു​റ്റ​വാ​ളി​യെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​വി​ല്‍ സ​ര്‍​വീ​സി​നെ ത​ക​ര്‍​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ന്‍ (കെ​ജി​ഒ​യു) ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സാ​യാ​ഹ്ന പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ​യോ അ​വ​രു​ടെ ന​ട​പ​ടി​ക​ളെ​യോ ത​ള്ളി​പ​റ​യാ​തെ മ​ര​ണ​പ്പെ​ട്ട ന​വീ​ന്‍ ബാ​ബു​വി​നു വേ​ണ്ടി മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കു​ന്ന ഇ​ട​തു​പ​ക്ഷം പ​തി​വു​പോ​ലെ വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും ഇ​ര​യോ​ടൊ​പ്പം ആ​ണെ​ന്ന് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബ്രി​ജേ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ബാ​ബു വ​ര്‍​ഗീ​സ്, സം​സ്ഥാ​ന മു​ന്‍ സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണ​കൃ​ഷ്ണ​ന്‍, മ​ല​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്ഹാ​ഖ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ദ​ര്‍ മേ​ല്‍​മു​റി, യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ബി ജോ​സ​ഫ്, ജ​യ​കൃ​ഷ്ണ​ന്‍, ദി​നേ​ശ​ന്‍, മു​സ്ത​ഫ കു​റ്റി​പ്പു​റം, മ​നോ​ജ്, ന​സീ​മ ക​പ്രാ​ക്കാ​ട​ന്‍, സു​നി​ല്‍ പ​ട്ടാ​ണ​ത്ത്, ശ്രീ​കു​മാ​ര്‍, ശി​വ​ദാ​സ് പി​ലാ​പ്പ​റ​മ്പി​ല്‍, ന​ന്ദ​ന​ന്‍, കെ. ​വാ​ഹി​ദ, ജ​സീ​ല, റ​സി​യ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യു. ​സ​ഞ്ജീ​വ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.