താ​യ​മ്പ​ക അ​ര​ങ്ങേ​റ്റ​വു​മാ​യി ഒ​ളി​മ്പ്യ​ന്‍ ആ​കാ​ശ് മാ​ധ​വ​ൻ
Tuesday, October 22, 2024 1:14 AM IST
മേ​ലാ​റ്റൂ​ര്‍: ഒ​ളി​മ്പ്യ​ന്‍ ആ​കാ​ശ് എ​സ്. മാ​ധ​വ​ന്‍, സി​നി​മാ​താ​രം മാ​ള​വി​ക മ​നോ​ജ്, ന​ര്‍​ത്ത​കി പ്ര​സീ​ത മ​നോ​ജ് എ​ന്നി​വ​രു​ടെ താ​യ​മ്പ​ക അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി. മേ​ലാ​റ്റൂ​ര്‍ പ​ടി​ഞ്ഞാ​റെ​ക്ക​ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​ക്ക് ശേ​ഷ​മാ​ണ് താ​യ​മ്പ​ക അ​ര​ങ്ങേ​റ്റം ന​ട​ന്ന​ത്.


എ​ട​പ്പ​റ്റ രാ​ജേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മൂ​വ​രും താ​യ​മ്പ​ക അ​ഭ്യ​സി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച ആ​കാ​ശ്, മാ​ള​വി​ക, പ്ര​സീ​ത എ​ന്നി​വ​രു​ടെ താ​യ​മ്പ​ക അ​ര​ങ്ങേ​റ്റം കാ​ണു​വാ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ര​വ​ധി താ​യ​മ്പ​ക ആ​സ്വാ​ദ​ക​രും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.