അ​മ​ല്‍ സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു
Saturday, October 19, 2024 5:25 AM IST
നി​ല​മ്പൂ​ര്‍: "ആ​വാ​സ്’ അ​മ​ല്‍ സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, പാ​ന​ല്‍ ച​ര്‍​ച്ച, പു​സ്ത​ക പ്ര​ദ​ര്‍​ശ​നം, വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ള്‍, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

സ​മാ​പ​ന സം​ഗ​മം മു​ന്‍​മ​ന്ത്രി​യും മോ​യി​ന്‍​കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക അ​ക്കാ​ഡ​മി അം​ഗ​വു​മാ​യ ടി.​കെ. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മാ​ന​വി​ക​ത​യു​ടെ നാ​ടാ​ണെ​ന്നും മാ​പ്പി​ള സാം​സ്കാ​രി​ക ക​ലാ രൂ​പ​ങ്ങ​ളും ച​രി​ത്ര​ങ്ങ​ളും കൂ​ടു​ത​ല്‍ പ​ഠി​ക്കാ​ന്‍ പു​തു​ത​ല​മു​റ മു​ന്നി​ട്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് കോ​ള​ജ് മാ​നേ​ജ​ര്‍ പി.​വി. അ​ലി മു​ബാ​റ​ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ടി.​കെ. അ​ബ​ദു​ള്ള​ക്കു​ട്ടി, പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ടി. ഷ​മീ​മ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​പി.​എം. അ​ബ്ദു​ള്‍ സാ​ക്കി​ര്‍, എ​ന്‍. സ​ഫ, ഡോ. ​പി. ജാ​ഫ​ര്‍ സാ​ദി​ഖ്, ഡോ. ​പി.​ടി. സ​ഫ്വാ​ന്‍, ഹി​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.