‘ഏ​യ്ഞ്ച​ൽ’‍ ഐ​ഡി​യ​ലി​ന്‍റെ പൊ​ന്ന്
Tuesday, October 22, 2024 1:14 AM IST
തേ​ഞ്ഞി​പ്പ​ലം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ സീ​നി​യ​ര്‍ ലോം​ഗ് ജം​പി​ല്‍ ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി​ക്ക് കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഏ​യ്ഞ്ച​ല്‍ ജെ​യിം​സി​ലൂ​ടെ സ്വ​ര്‍​ണം. 5.44 മീ​റ്റ​ർ ദൂ​രം മ​റി​ക​ട​ന്നാ​ണ് ഏ​യ്ഞ്ച​ല്‍ സ്വ​ര്‍​ണം നേ​ടി​യ​ത്. ഇ​ന്ന് 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലും നാ​ളെ ട്രി​പ്പി​ളി​ലും ഏ​യ്ഞ്ച​ല്‍ മ​ത്സ​രി​ക്കും. പ​രി​ശീ​ല​ക​ന്‍ ടോ​മി ചെ​റി​യാ​നൊ​പ്പം പ​രി​ശീ​ലി​ച്ചാ​ണ് ഏ​യ്ഞ്ച​ലി​ന്‍റെ നേ​ട്ടം.
ക​ഴി​ഞ്ഞ​വ​ര്‍​ഷം റ​വ​ന്യു ജി​ല്ലാ മീ​റ്റി​ല്‍ ലോം​ഗ്ജം​പി​ലും ട്രി​പ്പി​ളി​ലും സ്വ​ര്‍​ണ​മ​ണി​ഞ്ഞി​രു​ന്നു ഏ​യ്ഞ്ച​ല്‍ ജെ​യിം​സ്.

ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ഏ​യ്ഞ്ച​ല്‍ ക​ട​ക​ശേ​രി ഐ​ഡി​യ​ലി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ള്‍ മീ​റ്റി​ല്‍ ലോം​ഗ്ജം​പി​ലും ഹ​ര്‍​ഡി​ല്‍​സി​ലും വെ​ള്ളി​യും ട്രി​പ്പി​ളി​ല്‍ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന മീ​റ്റി​നി​ടെ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ ബാ​ധ​യെ തു​ട​ര്‍​ന്ന് മി​ക​ച്ച നി​ല​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ സം​സ്ഥാ​ന മീ​റ്റി​ല്‍ സ്വ​ര്‍​ണ​മാ​ണ് ഉ​ന്നം. 2022ല്‍ ​ദേ​ശീ​യ ജൂ​ണി​യ​ര്‍ മീ​റ്റി​ല്‍ ഹെ​ക്സാ​ത്ത​ല​ണി​ല്‍ വെ​ള്ളി​യും സൗ​ത്ത് സോ​ണി​ല്‍ സ്വ​ര്‍​ണ​വും നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി പു​ളി​ക്ക​പ​ട​വി​ല്‍ അ​നി​ല്‍ ജെ​യിം​സി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ളാ​യ ഏ​യ്ഞ്ച​ല്‍ പ്ല​സ്ടു കൊ​മേ​ഴ്സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.