ഹോ​ക്കി​യി​ല്‍ മ​ങ്ക​ട ഉ​പ​ജി​ല്ല ചാ​മ്പ്യ​ന്‍​മാ​ര്‍
Monday, October 21, 2024 1:08 AM IST
പു​ഴ​ക്കാ​ട്ടി​രി: മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ ഗേ​ള്‍​സ് ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ങ്ക​ട ഉ​പ​ജി​ല്ല തു​ട​ര്‍​ച്ച​യാ​യി 11-ാം കി​രീ​ടം സ്വ​ന്ത​മാ​ക്കി. സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ല​പ്പു​റം ഉ​പ​ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. സ​ബ്ജൂ​ണി​യ​ര്‍ മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​നും ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് ഗോ​ളി​നു​മാ​ണ് മ​ങ്ക​ട ഉ​പ​ജി​ല്ല മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ദേ​ശീ​യ ഹോ​ക്കി താ​ര​ങ്ങ​ളാ​യ കെ.​ഫാ​ത്തി​മ റി​ന്‍​ഷ, പി.​സു​ര​ഭി, സി.​കെ.​ആ​യി​ശ സ​ന, കെ. ​സൂ​ര്യ, പി.​അ​തു​ല്യ എ​ന്നി​വ​ര്‍ മ​ങ്ക​ട ഉ​പ​ജി​ല്ല​ക്കു​വേ​ണ്ടി ജ​ഴ്സി​യ​ണി​ഞ്ഞു. ക​ടു​ങ്ങ​പു​രം, പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഹോ​ക്കി താ​ര​ങ്ങ​ളാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍. പി.​ഷാ​രോ​ണ്‍, വി.​സ​ജാ​ത് സാ​ഹി​ര്‍, എം.​അ​മീ​റു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ര്‍. തി​രു​വ​ന​ന്ത​പു​രം ജി.​വി.​രാ​ജ സ്പോ​ര്‍​ട്സ് സ്കൂ​ള്‍, കൊ​ല്ലം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന

സം​സ്ഥാ​ന സ്കൂ​ള്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ലാ ടീ​മി​ന് ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

മ​ഞ്ചേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് എം.​ഉ​സ്മാ​ന്‍, മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ്‌​വി, മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി ഷ​ബി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.