ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് ക്യാ​മ്പ്
Monday, October 21, 2024 1:08 AM IST
അ​ങ്ങാ​ടി​പ്പു​റം: നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് മ​ല​പ്പു​റം ലോ​ക്ക​ല്‍ ലെ​വ​ല്‍ ക​മ്മി​റ്റി​യു​ടെ ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് സ്പെ​ഷ​ല്‍ ക്യാ​മ്പ് അ​ങ്ങാ​ടി​പ്പു​റം പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്നു. 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മെ​ന്‍റ​ല്‍ റി​ട്ടാ​ഡേ​ഷ​ന്‍, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സ​ബി​ലി​റ്റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​മ്പൂ​ര്‍​ണ​മാ​യി ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ങ്ക​ട, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള 69 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി. പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ങ്ക​ട, പോ​രൂ​ര്‍, താ​ഴേ​ക്കോ​ട് ബ​ഡ്സ് സ്കൂ​ളു​ക​ള്‍ ക്യാ​മ്പി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കി. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, എ​ല്‍​എ​ല്‍​സി ക​ണ്‍​വീ​ന​ര്‍ സി. ​കെ. എ. ​ഷ​മീ​ര്‍ ബാ​വ, പി​ഡ​ബ്ല്യു​ഡി മെ​ന്പ​ര്‍ അ​ബ്ദു​ള്‍ നാ​സ​ര്‍, എ​ല്‍​എ​ല്‍​സി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ര്‍​ച്ച​ന, ഷാ​ഹി​ന, ബ​ഡ്സ്/​ബി​ആ​ര്‍​സി അ​ധ്യാ​പ​ക​രാ​യ സാ​ബി​ത്, മു​ബ​ഷി​ര്‍, മി​ത, സ​നി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നാ​ണ് നാ​ഷ​ണ​ല്‍ ട്ര​സ്റ്റി​ന്‍റെ എ​ന്‍​ജി​ഒ മെ​ന്പ​ര്‍.