ന​റു​ക്കും​പൊ​ട്ടി ഭാ​ഗ​ത്ത് ക​ണ്ട​ത് വ​ള്ളി​പ്പു​ലി​യെ​ന്ന് വ​നം വ​കു​പ്പ്
Friday, October 18, 2024 2:57 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മാ​മാ​ങ്ക​ര ന​റു​ക്കും​പൊ​ട്ടി ഭാ​ഗ​ത്ത്ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​പ്പ​ക​ല്‍ കെ​ണ്ട​ത്തി​യ​ത് വ​ള്ളി​പ്പു​ലി​യെ​യെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍.

നെ​ല്ലി​ക്കു​ത്ത് ഫേ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് ക​ണ്ടെ​ത്തി​യ കാ​ല്‍​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​റു​ക്കും​പൊ​ട്ടി​യി​ലെ പ​രി​യം​ത​ട​ത്തി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് വ​ന​ത്തി​ല്‍ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി പ​ക​ല്‍ മൂ​ന്നേ​കാ​ലോ​ടെ ഓ​ടി മ​റ​യു​ന്ന​ത് വീ​ട്ടു​കാ​ര്‍ കാ​ണു​ക​യും മൊ​ബൈ​​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഷെ​രീ​ഫ് പ​നോ​ല​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ല്ലി​ക്കു​ത്ത് ഫേ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ലാ​ല്‍ വി ​നാ​ഥ്, കെ.​ആ​ര്‍. രാ​ജേ​ഷ്, ബി.​എ​ഫ്.​ഒ മാ​രാ​യ വി​ജേ​ഷ്, ജി​സ്റ്റി​ന, അ​മൃ​ത ര​ഘു​നാ​ഥ്, വാ​ച്ച​ര്‍​മാ​രാ​യ കൃ​ഷ്ണ​ന്‍, റ​ഷീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.