വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം: സ​ത്യ​ന്‍ മൊ​കേ​രി
Monday, October 21, 2024 1:08 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ത്യ​ന്‍ മൊ​കേ​രി. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​വോ​ട്ട് തേ​ടി എ​ത്തി​യ സ​ത്യ​ന്‍ മൊ​കേ​രി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള എം​പി​യാ​യി​ട്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​റ​യാ​ന്‍ അ​വ​സ​രം കി​ട്ടി​യി​ല്ല.

ബി​ജെ​പി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നു​ള്ള ധൈ​ര്യ​കു​റ​വു കൊ​ണ്ടാ​ണ് ബി​ജെ​പി​ക്ക് ശ​ക്തി കു​റ​ഞ്ഞ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പ്രി​യ​ങ്കാ​ഗാ​ന്ധി ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2014 ല്‍ ​കേ​വ​ലം 20,000 വോ​ട്ടു​ക​ള്‍​ക്കാ​ണ് താ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​നാ​ല്‍ ത​ന്നെ എ​ല്‍​ഡി​എ​ഫ് ഇ​ക്കു​റി വ​യ​നാ​ട്ടി​ല്‍ വി​ജ​യി​ക്കു​മെ​ന്നും സ​ത്യ​ന്‍ മൊ​കേ​രി പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥ​ന​യും ന​ട​ത്തി.