യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Monday, October 21, 2024 10:35 PM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം സൗ​ത്തി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം കു​റ്റി​യി​ല്‍ സ്വ​ദേ​ശി മു​ണ്ടി​തൊ​ടി​യി​ല്‍ ക​റ​പ്പ​ന്‍റെ മ​ക​ന്‍ പ്ര​കാ​ശ​നെ(38)​യാ​ണ് അ​മ​ര​മ്പ​ലം ക​ല്‍​ച്ചി​റ​തോ​ടി​ന്‍റെ സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

റോ​ഡ​രി​കി​ല്‍ പ്ര​കാ​ശ​ന്‍റെ ബൈ​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ​ണ്ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് അ​മ​ര​മ്പ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ ഫി​നാ​ന്‍​സിം​ഗ് ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.


വ​ണ്ടൂ​ര്‍, പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മാ​താ​വ്: പ​ത്മി​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​തീ​ഷ്, പ്ര​മീ​ള, പ​രേ​ത​യാ​യ പ്ര​യ്യ.