അ​ങ്ങാ​ടി​പ്പു​റ​ത്ത് തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Saturday, October 19, 2024 5:25 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വുനാ​യ്ക്ക​ള്‍​ക്ക് പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി. 2024-25 ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​ത്തി​വ​യ്പ് ന​ല്‍​കി​യ​ത്. 130ല​ധി​കം തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തു. അ​നി​മ​ല്‍ റെ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ര്‍​ത്ത​ക​രാ​യ സു​രേ​ഷ് കു​ന്നു​മ്മ​ലും സം​ഘ​വു​മാ​ണ് നാ​യ്ക്ക​ളെ വാ​ക്സി​നേ​ഷ​ന്‍ സ്ക്വാ​ഡി​നു പി​ടി​ച്ചു ന​ല്‍​കി​യ​ത്.

പ​ദ്ധ​തി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ കോ​ഴി​പ്പാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ലീ​ന താ​ണി​യ​ന്‍, സു​നി​ല്‍ ബാ​ബു, ഫൗ​സി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ല്‍ പേ​വി​ഷ​ബാ​ധ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.


പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എ. സ​വി​ത ഏ​കോ​പി​പ്പി​ച്ചു. എ​എ​ഫ്ഒ ശി​വ​പ്ര​ഭ, ലൈ​വ്സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​സ്. ന​വീ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.