സമരപന്തൽ ഉദ്ഘാടനം ചെയ്തു
Saturday, August 24, 2024 6:39 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​വ​ല്ലി​പ്പാ​റ സം​ര​ക്ഷി​ക്കൂ നാ​ടി​നെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ​ന​വൂ​ർ പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ന​വൂ​ർ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച സ​മ​ര​പ്പ​ന്ത​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന സം​ഗ​മ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പ​ത്ത​നം​തി​ട്ട ഇ .പി.അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പാ​റ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് പാ​റ​യ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക- പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ണ​ അറിയിച്ച് യോ​ഗ​ത്തി​ൽ​ പ്രസംഗിച്ചു.