വട്ടിയൂർക്കാവിൽ ഓണവിപണനമേള
1452772
Thursday, September 12, 2024 6:48 AM IST
പേരൂർക്കട: ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ ഓണ വിപണന മേളയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ട്രിഡ ഏറ്റെടുത്ത ഒരേക്കർ ഭൂമിയിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, വാടാമല്ലി, പതിനഞ്ചിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്തത്.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 500-ഓളം വീടുകളിൽ നിലത്തും മട്ടുപ്പാവിലും കൃഷി ചെയ്തിരുന്നു. "നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും' പദ്ധതിയുടെ ഭാഗമായി വിളവെടുത്ത ഉത്പന്നങ്ങളും വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും സേവയുടെ ഉത്പന്നങ്ങളും ഓണ വിപണന മേളയിലുണ്ട്. വട്ടിയൂർക്കാവ് ജംഗ്ഷനിലെ ട്രിഡ കോമ്പൗണ്ടിൽ 14 വരെയാണ് ഓണ വിപണന മേള.