തിരുവനന്തപുരം-റിയാദ് വിമാന സര്‍വീസ് ആരംഭിച്ചു
1452517
Wednesday, September 11, 2024 6:43 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പ്രവാസികള്‍ക്ക് ഓണസമ്മാനമായി തിരുവനന്തപുരം-റിയാദ് വിമാന സര്‍വീസ് ആരംഭിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. തുടക്കത്തില്‍ എല്ലാ തിങ്കളാഴ്ചകളിലും ആയിരിക്കും സര്‍വീസ്. വൈകുന്നേരം 7.55 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് രാത്രി 10.40 ന് റിയാദില്‍ (ഐ എക്സ് 521) എത്തും.
തിരികെ രാത്രി 11.20 ന് റിയാദില്‍ നിന്നും പുറപ്പെട്ട് ചൊവ്വാഴ്ചകളില്‍ രാവിലെ 7.30 ന് തിരുവനന്തപുരത്ത് (ഐ എക്സ് 522) എത്തും.
പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റിയാദിലേക്കുള്ള സര്‍വീസ്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് പ്രയോജനപ്പെടും.
സൗദിയിലെ ദമാമിലേയ്ക്കും തിരുവനന്തപുരത്തു നിന്ന് നേരിട്ടുള്ള സര്‍വീസ് ഉണ്ട്.