ചുടുകാട് ക്ഷേത്രത്തിനും വാഴമുട്ടത്തിനും ഇടയില്‍ ഫ്ലൈ ഓവര്‍ നിർമിക്കാൻ നിവേദനം നൽകി
1452515
Wednesday, September 11, 2024 6:43 AM IST
തിരുവല്ലം: നാഷണല്‍ ഹൈവേയിലെ പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിനും വാഴമുട്ടത്തിനും ഇടയില്‍ പ്രദേശവാസികള്‍ക്ക് മറുവശങ്ങളിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കാന്‍ അണ്ടര്‍പാസേജോ ഫ്ലൈ ഓവര്‍ ബ്രിഡ്ജോ നിര്‍മിക്കണമെന്ന് ആവശ്യം ഉന്നയിച്ച് തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ വി.സത്യവതിയും , ബിജെപി ഏരിയ കമ്മിറ്റിയും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്കി.
തിരുവല്ലം ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ പ്രസിഡന്റ് പാച്ചല്ലൂര്‍ ഗോപകുമാര്‍ നിവേദനം കൈമാറി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും നാഷണല്‍ ഹൈവേ അഥോറിറ്റിക്കും നിവേദനം കൈമാറും.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് , ആറ്റുകാല്‍ മണ്ഡലം പ്രസിഡന്റ് കോളിയൂര്‍ രാജേഷ് , മണ്ഡലം ജനറല്‍ സെക്രട്ടറി കമലേശ്വരം ഗിരി , മണ്ഡലം സെക്രട്ടറി പനത്തുറ സതികുമാര്‍ , ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ വെളളാര്‍ സന്തോഷ് ,
പാച്ചല്ലൂര്‍ സുഗതന് , തിരുവല്ലം ഏരിയ സെക്രട്ടറിമാരായ പാറവിള സുരേഷ് , തിരുവല്ലം സുരേഷ് , യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്യാം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.