ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി വിദ്യാർഥികൾ
1452762
Thursday, September 12, 2024 6:34 AM IST
പൂവാർ: പുതിയതുറ സെന്റ് നിക്കോളാസ് എൽപി സ്കൂൾ സമാഹരിച്ച 45,000 രൂപ അധ്യാപകരും വിദ്യാർഥികളും ചേർന്നു ജില്ലാ കളക്ടർക്ക് കൈമാറി.
തുക സമാഹരിക്കുന്നതിനായി വിദ്യാലയത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ കുട്ടികളിൽനിന്നും അധ്യാപകരിൽ നിന്നുമായി സമാഹരിച്ച 45,000 രൂപയുടെ ചെക്കാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ് പി. ഹെപ്സിലോപ്പസ്, പിടിഎ പ്രസിഡൻറ് യൂജിൻ നിക്കോളാസ്, സ്കൂൾ ലീഡർ മാസ്റ്റർ സ്റ്റിവ മിഷൽ, വിദ്യാർഥി പ്രതിനിധികൾ, അധ്യാപകർ എന്നിവർ കളക്ടറുടെ കാര്യാലയത്തിലെത്തിയാണ് തുക കൈമാറിയത്.