മാലിന്യസംസ്കരണത്തിനു പൊതുജനങ്ങളുടെ സഹകരണം അനിവാര്യം: നഗരസഭ ചെയര്മാന്
1452768
Thursday, September 12, 2024 6:34 AM IST
നെയ്യാറ്റിന്‍കര : നഗരസഭയെ സംബന്ധിച്ചിടത്തോളം മാലിന്യസംസ്കരണം തലവേദനയായി തുടരുന്നു. പാതയോരങ്ങളിലേയ്ക്ക് വലിച്ചെറിയുന്നത് ഇപ്പോഴും പലയിടത്തും നിര്‍ബാധം നടക്കുന്നുവെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ മാലിന്യമുക്ത നഗരം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവൂയെന്നും ചെയര്മാന് പി.കെ. രാജമോഹനന് പറഞ്ഞു.
21,646 വീടുകളും 3,199 സ്ഥാപനങ്ങളുമുള്ള നഗരസഭയില്‍ 29.48 ടണ്‍ ഖരമാലിന്യവും 1.54 ടണ്‍ അജൈവ മാലിന്യവുമാണ് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത്. നഗരസഭ പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കുക എന്ന തീരുമാനത്തില്‍ നിന്ന് പിന്വാങ്ങില്ലായെന്നും ചെയര്മാന് പറഞ്ഞു.