പന്തം കൊളുത്തി പ്രകടനം നടത്തി
1452776
Thursday, September 12, 2024 6:48 AM IST
വെഞ്ഞാറമൂട്: വിലക്കയറ്റം നിയന്ത്രിക്കുവാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക തുടങ്ങി നിരവധി ആവ ശ്യങ്ങളുന്നയിച്ച് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അധ്യക്ഷനായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർമാരായ വർക്കല കഹാർ, ആനാട് ജയൻ, ചെമ്പഴന്തി അനിൽ, കെപിസിസി മെമ്പർ എൻ. സുദർശനൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ. ഷിഹാബുദ്ധീൻ, പി. ഉണ്ണികൃഷ്ണൻ, എസ്. കൃഷ്ണകുമാർ, എൻ.ആർ. ജോഷി, ശ്രീ ഗംഗാധര തിലകൻ, അടയമൺ മുരളി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.