പന്തംകൊളുത്തി പ്രകടനം നടത്തി
1452521
Wednesday, September 11, 2024 6:45 AM IST
വെള്ളറട: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തളം കൊളുത്തി പ്രകടനം നടത്തി.
കിളിയൂര്‍, വെള്ളറട, ഒറ്റശേഖരമംഗലം, കള്ളിക്കാട്, ചെമ്പൂര്, ആര്യങ്കോട് എന്നീ മണ്ഡലം കമ്മിറ്റികളുടെ പരിധിയിലാണ് പന്തംക്കോളുത്തി പ്രകടനം നടന്നത്തിയത്. കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പന്തംകുളത്തി പ്രകടനം കെപിസിസി സെക്രട്ടറി ആര്.വത്സലന്‍ ഉദ്ഘാടനം ചെയ്തു.
വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടന സമാപനം ഠൗണില്‍ കെപിസിസി സെക്രട്ടറി ആര്.വത്സലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.