നെടുമങ്ങാട് സർക്കാർ കോളജിന് പുനർനാമകരണം
1452518
Wednesday, September 11, 2024 6:43 AM IST
നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ കോളജിനെ കെ.വി.സുരേന്ദ്രനാഥ് മെമ്മോറിയൽ ഗവ.കോളജ് എന്ന് പുനർനാമകരണം ചെയ്തതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.
നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയായിരുന്ന സുരേന്ദ്രനാഥിന്റെ പരിശ്രമഫലമായാണ് കോളജ് നിലവിൽ വന്നതെന്ന് മന്ത്രി പറഞ്ഞു . നഗരസഭാധ്യക്ഷ സി.എസ്. ശ്രീജ അധ്യക്ഷയായ യോഗത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. ഷീല കുമാരി സ്വാഗതം പറഞ്ഞു.
മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ, മുൻ എംഎൽഎ, മാങ്കോട് രാധാകൃഷ്ണൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എൽ.അലക്സ്, കരകുളം കൃഷ്ണപിള്ള, കെ. സോമശേഖരൻ നായർ എന്നിവർ പങ്കെടുത്തു.