520 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി
1452511
Wednesday, September 11, 2024 6:43 AM IST
നെടുമങ്ങാട് : ഓണം സ്പെഷൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന റെയ്ഡിൽ ആര്യനാട് കോട്ടയ്ക്കകം മൂന്നാറ്റു മുക്ക് ഭാഗത്ത് നിന്നും 520 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഓണത്തിന് ചാരായം വാറ്റുവാനായി സൂക്ഷിച്ചിരുന്ന കോടയും, ചാരായവും കണ്ടെത്തിയതെന്ന് എക്സൈസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി ലുട്ടാപ്പി അനീഷ് എന്നു വിളിക്കുന്ന അനീഷിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ അരവിന്ദിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്, ഗ്രേഡ് പിഒമാരായ നജിമുദീൻ, സജി, സിവിൽ എക്സൈസ് ഓഫീസർ ആർ.ദിലീപ് കുമാർ , ഡ്രൈവർ ശ്രീജിത് എന്നിവർ പങ്കെടുത്തു.