തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍ അപ്ഡേഷന് ഇല്ലെന്ന് ആക്ഷേപം
1452514
Wednesday, September 11, 2024 6:43 AM IST
നെയ്യാറ്റിന്‍കര : തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റില്‍ അതിയന്നൂര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇപ്പോഴും പഴയതു തന്നെ. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മന്മോഹന് എന്നാണ് വെബ് സൈറ്റിലെ വിവരം.
അദ്ദേഹത്തിനു പകരം എല്‍. റാണി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തിട്ട് മാസങ്ങളായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണന് എന്നാണ് വെബ് സൈറ്റിലുള്ളത്. അദ്ദേഹത്തിനു പകരം വി. താണുപിള്ള പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതും വെബ് സൈറ്റ് വിവരങ്ങളിലില്ല.
2020 ലെ തെരഞ്ഞെടുപ്പിലാണ് മന്മോഹനും ലാല്‍ കൃഷ്ണനും ജയിച്ച് പ്രസിഡന്റുമാരായതെങ്കിലും ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പദവികളില്‍ പുതിയ സ്ഥാനാരോഹണമുണ്ടായത് ഔദ്യോഗിക വെബ് സൈറ്റില്‍ രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിച്ചില്ലായെന്നതാണ് വാസ്തവം. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അപ്ഡേഷന് കൃത്യമായി നടക്കാറില്ലെന്ന് വ്യക്തം.