എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം നടത്തി
1452777
Thursday, September 12, 2024 6:48 AM IST
നെടുമങ്ങാട്: ചെല്ലാംകോട് എൻ എസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വിജയവിക്രമൻ നായരുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക യോഗത്തിൽ എസ്എസ്എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
വിവിധ കരയോഗങ്ങൾക്കുള്ള ഓണകിറ്റ് വിതരണവും നടത്തി. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി ബി. വിജയനെയും സെക്രട്ടറിയായി വി.എസ്. ജ്യോതിഷിനെയും ട്രഷററായി അജേന്ദ്രൻ നായരേയും തെരഞ്ഞെടുത്തു.
താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി. ഷിബുകുമാർ, മേഖല കൺവീനർ എസ്. ചന്ദ്രകുമാർ, രമണൻ നായർ, എം.ആർ. അനിൽകുമാർ, പ്രഭ കൃഷ്ണൻ, ലീല കുമാരി, അശോക് കുമാർ, ഉജ്വൽ ഉദയൻ, മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു.