കേരളാ കോൺഗ്രസ്-എം നേതൃസമ്മേളനം
1452520
Wednesday, September 11, 2024 6:45 AM IST
തിരുവനന്തപുരം: കേരള കോണ്ഗ്രസ്-എം നേമം നിയോജകമണ്ഡലം നേതൃസമ്മേളനം കരമന കെഎസ്ഇബി ഹാളിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി.ആർ. സുനു, ജോസ് പ്രകാശ്, ജില്ലാ കോർ കമ്മിറ്റി അംഗം അഡ്വ. അലക്സ് ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് വസന്ത്, ടി.പി. സുരേഷ്,
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. കോമളൻ, വൈസ് പ്രസിഡന്റ് കാലടി അശോകൻ, സനൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ്കുമാർ, ഷാജി പണിക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.