സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കോൺഫറൻസ്
1452775
Thursday, September 12, 2024 6:48 AM IST
തിരുവനന്തപുരം: സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെന്റർ സൺഡേ സ്കൂൾ യുവജന ഫാമിലി ത്രിദിന കോൺഫറൻസ് 15 മുതൽ 17 വരെ നെയ്യാർ ഡാം രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 15ന് വൈകുന്നേരം അ ഞ്ചിന് ഇവാഞ്ചലിക്കൽ സഭാ സെക്രട്ടറി റവ. ഏബ്രഹാംജോർജ് ഉദ്ഘാടനം ചെയ്യും.
17ന് ഉച്ചകഴിഞ്ഞു രണ്ടിനു സമാപിക്കും. സമാപന സമ്മേളനം ബിഷപ്പ് ഡോ. ടി.സി. ചെറിയാൻ ഉദ്ഘാടനം ചെയ്യും. സഭാ ട്രഷറർ റവ. പി.ടി. മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനീഷ് മാത്യു, സണ്ടേ സ്കൂൾ ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, റവ. ജോബിൻ ജോസ്, ബ്രദർ ബേസിൽ ജോർജ്, ബ്രദർ ഷാൽ സോമൻ, തിരുവനന്തപുരം അഡൊണായി ടീം ഭാരവാഹികൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ജനറൽ കൺവീനർ റവ.സാം മാത്യു പാറക്കോണം, കൺവീനർമാരായ റവ. സാം മാത്യു നന്തൻകോട്, റവ. കെ.എസ്.ജെയിംസ് കേശവദാസപുരം, റവ. ജിജോ ജോർജ് മൈലച്ചൽ, റവ. ജോബിൻ ജോൺ മഞ്ചവിളാകം, അലക്സാണ്ടർ മാത്യു, ജോസ് മഞ്ചവിളാകം, സെന്റർ സെക്രട്ടറി മാത്യു ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ജ്ഞാനിയായിരിക്കുക എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.