മെറ്റൽലോറി പോലീസ് പിടികൂടി: പ്രതിഷേധവുമായി എംഎൽഎ
1452769
Thursday, September 12, 2024 6:48 AM IST
കാട്ടാക്കട: മെറ്റലുമായി വന്ന ലോറി പോലീസ് പിടികൂടി. രാത്രിയിൽ കുത്തിയിരുപ്പ് പ്രതിഷേധവുമായി എംഎൽഎ. റോഡുനവീകരണത്തിനായി തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി എത്തിയ ലോറി കാട്ടാക്കട പോലീസ് പിടിച്ചെടുത്തതിനെ തുടർന്നാണ് ഐ.ബി. സതീഷ് എംഎൽഎ കാട്ടാക്കട ഡിവൈഎസ്പിയുടെ ഓഫീസിൽ കഴി ഞ്ഞ ദിവസം രാത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
വൈകുന്നേരം അഞ്ചുമണി യോടെയാണ് തമിഴ്നാട്ടിൽ നിന്നും മെറ്റലുമായെത്തിയ ലോറി തൂങ്ങാംപാറയ്ക്കടുത്തുവച്ചു കാട്ടാക്കട സിഐയും സംഘവും പിടിച്ചെടുത്തത്. അനധികൃതമായി പാറ കടത്തിയെന്നാരോപിച്ചായിരുന്നു പോലീസ് സം ഘം ലോറിപിടികൂടിയത്. എന്നാൽ പൊതുമരാമത്ത് റോഡ് നവീകരണത്തിനുവേണ്ടി കൊണ്ടുവന്നതാണെന്നു ഡ്രൈവർ പോലീസിനോട് പറഞ്ഞു.
എംഎൽഎയും ഇക്കാര്യം പോലീസിനോടു പറഞ്ഞിട്ടും ലോറി വിട്ടുനൽകാൻ സിഐ തയാറാകാതിരുന്നതാണ് കുത്തിയിരുന്നു പ്രതിഷേധിക്കാൻ കാരണം. ഒടുവിൽ കാട്ടാക്കട ഡിവൈഎസ്പി ഷിബു, എംഎൽഎയുമായി നടത്തിയ ചർച്ചയെ തുടർന്ന് ലോറി വിട്ടുനൽകാമെന്നും, പിടിച്ചെടുക്കാനുണ്ടായ സാഹചര്യത്ത കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പുനൽകി. ഇതോടെ പ്രതിഷേധം അവസാനിച്ചു.