ഇതര സംസ്ഥാന തൊഴിലാളി നാലുകിലോ കഞ്ചാവുമായി പിടിയിൽ
1452764
Thursday, September 12, 2024 6:34 AM IST
വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയിൽ നാലു കിലോ കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സുജിത് ദാസ് (45) ആണ് പിടിയിലായത്. വിപണിയിൽ നാലുലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് ഇയാളിൽനിന്നു പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് എക് സൈസ് വിഭാഗം പയറ്റുവിള അന്യസംസ്ഥാന തൊഴിലാളി മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംശയാസ് പദമായ സാഹചര്യത്തിൽ ബാഗുമായി കണ്ട സുജിത് ദാസിനെ പിടികൂടിയത്.
നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണൻ, എക് സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, എസ്.എസ്. അനീഷ്, യു.കെ. ലാൽകൃഷ്ണ, ബി. സൂരജ്,മുഹമ്മദ് ഹനീഫ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.