ഓണക്കാല പച്ചക്കറി വിളവെടുപ്പ്
1452763
Thursday, September 12, 2024 6:34 AM IST
പോത്തൻകോട്: പഞ്ചായത്തിലെ ഓണക്കാല പച്ചക്കറി വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പുലിവീട് വാർഡിലെ പാലോട്ടുകോണത്ത് പാട്ടത്തിനെടുത്ത മൂന്നേക്കർ കരഭൂമിയിലാണ് വെള്ളരിയും പടവലവും പാവലും അടുത്തടുത്തായി ഷറഫുദ്ദീൻ എന്ന കർഷകൻ കൃഷി ചെയ്തിരിക്കുന്നത്.
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി അനുസരിച്ച് 12.5 ഏക്കർ വീതമുള്ള നാല് ക്ലസ്റ്ററുകളിലായി 50 ഏക്കറിലാണ് പഞ്ചായത്തിൽ ഇപ്പോൾ ഓണക്കാല പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ, കൃഷി ഓഫീസർ ബി. സുനിൽ, വൈസ് പ്രസിഡന്റ് അനിതകുമാരി, വികസന സ്ഥിരം സമിതി ചെയർമാൻ അബിൻദാസ്, പഞ്ചായത്തംഗം വർണാ ലതീഷ് എന്നിവരും കർഷകരും നാട്ടുകാരും പങ്കെടുത്തിരുന്നു.