ഓണാഘോഷം: അവലോകന യോഗം ചേർന്നു
1452774
Thursday, September 12, 2024 6:48 AM IST
വെഞ്ഞാറമൂട്: ഓണാഘോഷങ്ങളുടെ ഭാഗമായി വെഞ്ഞാറമൂട് മേഖലയിൽ തിരക്കു നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണത്തിനുമായി ഡി.കെ. മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വെഞ്ഞാറമൂട് ജംഗ്ഷൻ പരിധിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തും. കെഎസ്ടിപിയുടെയും കെആർഎഫ്ബിയുടെയും സഹായത്തോടെ അമ്പലമുക്ക്, നാഗരുകുഴി തുടങ്ങിയ സ്ഥലങ്ങളിൽ ഡീവിയേഷൻ ബോർഡുക ൾ സ്ഥാപിക്കും. ഫുട്പാത്ത്, റോഡ് എന്നിവ കൈയേറി നടത്തുന്ന അനധികൃത കച്ചവടം തടയുന്നതിനുള്ള നടപടി പഞ്ചായത്തും പോലീസും ചേർന്നു കൈക്കൊള്ളും.
തിരുവനന്തപുരത്ത് നിന്നും കൊട്ടാരയ്ക്കരയ്ക്ക് പോ കുന്ന കെഎസ്ആർടിസി ബസുകൾ വെഞ്ഞാറമൂട് എസ്ബിഐ ക്കു സമീപം നിർത്താനും കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങൾ സഫാരി ഹോട്ടലിനു സമീപം നിർത്തുവാനും, ഓണക്കാലംവരെ ദീർഘദൂര സർവീസുകൾ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാ തിരിക്കാനും തീരുമാനിച്ചു. സ്വകാര്യവ്യക്തിയുടെ പുരയിടം ഏറ്റെടുത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ജംഗ്ഷൻ കേന്ദ്രീകരിച്ചും അല്ലാതെയും ലഹരി മരുന്നുപയോഗം തടയാൻ എക് സൈസ് വിഭാഗം പെട്രോളിംഗ് ശക്തമാക്കും.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ പാർക്കിംഗ് അനുവദിക്കില്ല. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് യാതൊരുവിധ പാർക്കിംഗോ ഓട്ടോ സ്റ്റാന്റോ അനുവദിക്കില്ല. സിവിൽ ഡിഫൻസ് വോളന്റിയർമാരെ ഗതാഗത നി യന്ത്രണത്തിന് ഉപയോഗിക്കാനും തീരുമാനിച്ചു.