നെയ്യാറിൽ മീനുകൾ ചത്തുപൊങ്ങിയ സംഭവം : ഫിഷറീസ് വകുപ്പ് അന്വേഷണം തുടങ്ങും
1453021
Friday, September 13, 2024 5:58 AM IST
കാട്ടാക്കട: നെയ്യാറിൽ മീനുകൾ ചത്തുപൊങ്ങിയ സംഭവ ത്തിൽ ഫിഷറീസ് വകുപ്പ് അന്വേഷണം തുടങ്ങും. ഇതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും. ഫിഷറീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരും ഉണ്ടാകും. വനം വകുപ്പും സംഘവുമായി സഹകരിക്കും. നെയ്യാർ ജലാശയത്തിൽ വിവിധ പ്രദേശങ്ങളിൽ മീനുകൾ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയിരുന്നു.
പന്ത, മായം, പന്തപ്ലാംമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് മൂന്നുദിവസമായി തിലോപ്പി ഇനത്തി ൽപെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത്. മൂന്നു ദിവസമായി പന്ത പ്ലാംമുട്, മായം പ്രദേശങ്ങളിലും ബുധനാഴ്ച പന്തയിലുമാണ് ഇത്തരത്തിൽ കണ്ടത്.ഡാം റിസർവോയർ ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു മുള്ളൻ പന്നിയേയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗത്തേക്കും കാളിപാറ കുടിവെള്ള പദ്ധതിപ്രകാരം പമ്പു ചെയ്യുന്നത് നെയ്യാർ ജലാശയത്തിൽ നിന്നായതുകൊണ്ടു മീനുകൾ ചത്തു പൊങ്ങുന്ന വിഷ യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. മത്സ്യവകുപ്പ് അധികൃതരെ ത്തി പരിശോധനക്കായി ഇവിടെ നിന്നു ജലംശേഖരിച്ച് അയച്ചിട്ടുണ്ടെന്നും ഫലം വന്നാൽ മാത്രമേ കാരണം വ്യക്തമാകൂവെന്നും പറയുന്നു.
നെയ്യാർ ജലാശയത്തിലേക്കു നിരവധി ആറുകൾ തമിഴ്നാട്ടിൽ നിന്നുകൂടി വന്നു ചേരുന്നുണ്ട്.ഇവിടെയൊക്കെ പ്ലാസ്റ്റിക് മാലിന്യങ്ങളും മാലിന്യം നിറച്ച ചാക്കു കെട്ടുകളും വലിച്ചെറിഞ്ഞിട്ടുള്ളതായും പ്രദേശത്തുകാർ പറയുന്നു.