പ്രതിഭാസംഗമവും ഓണക്കോടി വിതരണവും
1452778
Thursday, September 12, 2024 6:48 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് 551-ാം നമ്പർ ടൗൺ കരയോഗത്തി ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഓണക്കോടിയും ചികിത്സാ സഹായവും വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, സർക്കാർ ജോലി നേടിയവർ എന്നിവരെ ആദരിച്ചു.
ഓമനത്തിങ്കൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സുധൻ ഓമനത്തിങ്കൾ അധ്യ ക്ഷതവഹിച്ചു. സെക്രട്ടറി സുരേഷ് വെഞ്ഞാറമൂട് സ്വാഗതം പറഞ്ഞു. പ്രതിനിധി സഭാംഗം സി. കരുണാകരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വനിതാ സമാജം അംഗങ്ങൾ സ്വയംസഹായ അംഗങ്ങൾ, ഭരണസമിതി വനിതാ സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ പട്ടത്താനം നന്ദി പറഞ്ഞു.