എട്ടാം ക്ലാസു മുതൽ പ്രമോഷന് സബ്ജക്ട് മിനിമം നടപ്പാക്കും: മന്ത്രി
1452513
Wednesday, September 11, 2024 6:43 AM IST
തിരുവനന്തപുരം: എട്ടാം ക്ലാസു മുതൽ പ്രമോഷന് സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാഹിതി - അസറ്റ് ടീച്ചർ ഐക്കൺ പുരസ്കാരം സർവ ശിക്ഷാ അഭയാൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഡോ. അബ്ദുൾ ഹക്കീമിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി പത്താം ക്ലാസിൽ എത്തുന്ന വിദ്യാർഥികൾക്ക് പ്രമോഷന് മിനിമം മാർക്ക് എന്ന ആശയം നടപ്പാക്കാനുള്ള തീരുമാനം പ്രാവർത്തികമാക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഇതിന് വേണ്ടി അക്കാദമിക്ക് സമൂഹം ഒന്നാകെ അത്മാർതഥയോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എ.എ. റഹീം എംപി അധ്യക്ഷത വഹിച്ചു. സർവ വിജ്ഞാനകോശം ഡയറക്ടറും കവിയുമായ മ്യൂസ് മേരി , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. എം. സത്യൻ ,ജൂറി ചെയർമാൻ എം. സുജയ് ,സാഹിതി അക്കാഡമിക്ക് കോർഡിനേറ്റർ നസീർ നൊച്ചാട് ,സെക്രട്ടറി ബിന്നി സാഹിതി ,ഡോ.ഗിഫ്റ്റി എൽസാ വർഗീസ് , അവാർഡ് ജേതാവ് ഡോ. അബ്ദുൾ ഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു.