സുരേഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു സ്ഥിരീകരണം
1453014
Friday, September 13, 2024 5:58 AM IST
വെള്ളറട: വെള്ളറടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് സ്ഥിരീകരണം. സുരേഷ് മരിച്ച വിവരം പുറത്തറിഞ്ഞത് നാലു ദിവസത്തിനു ശേഷമാണ്. മരണ കാരണമായ അപകടദൃശ്യ ങ്ങള് സിസിടിവി കാമറയില്‍ നിന്നു ലഭ്യമായിരുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന സുരേഷിന്റെ ജീര്‍ണിച്ച മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയ സംഭവത്തിലാണ് നിര്‍ണായക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏഴാംതീയതി വീടിനു മുന്നിൽവച്ചു ബൈക്കിടിച്ചതിനെത്തുടര്ന്നുണ്ടായ പരിക്കിനു യഥാസമയം ചികിത്സ ലഭിക്കാത്തതാണു മരണകാരണമെന്നു പോലീസ് പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ ഇയാ ളെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാതെ വീട്ടിലാക്കിയശേഷം ആരെയും അറിയിക്കാതെ ബൈക്ക് യാത്രക്കാര്‍ മുങ്ങുകയായിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സുരേഷ് മണ്ണന്തല മുക്കോല സ്വദേശികളായ ശേഖരന്-നാഗമ്മ ദമ്പതിമാരുടെ മകനാണ്. ആശാരിപ്പണികളും മറ്റു നിര്‍മാണജോലികളും ചെയ്തുവന്നിരുന്ന സുരേഷ്, വര്‍ഷങ്ങളായി ചൂണ്ടിക്കലിലെ പിതൃസഹോദരന്റെ വീട്ടിലാണ് താമസിച്ചുവരുന്നത്.
ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്ന സന്തോഷി ന്റെ കൂടെ നേരത്തെ ഇയാളുടെ അമ്മയും ഉണ്ടായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ദൂരസ്ഥലത്തെ പണി കഴിഞ്ഞാണ് സന്തോഷ് ഇവിടെ എത്തിയത്. നാലുദിവസമായി സുരേഷിനെ പുറത്തുകാണാനില്ലായിരുന്നു.
ഒറ്റമുറിയുള്ള വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ സമീപത്തുള്ളവര്‍ വാര്‍ഡ് മെമ്പറെയും പോലീസിനെ യും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസ് സമീപത്തെ കടയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ശനിയാഴ്ച രാത്രി 11ന് സുരേഷിനെ ബൈക്കിടിച്ചിടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വെള്ളറടയില്‍നിന്ന് പനച്ചമൂട്ടിലേക്കുപോയ രണ്ടു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണു സുരേഷിനെ ഇടിച്ചിട്ടത്.
അപകടത്തില്‍ ബൈക്കിന്റെ പിന്നിൽ ഇരുന്നയാള്‍ റോഡില്‍ തെറിച്ചുവീഴുന്നതും നിരീക്ഷണ കാമറയില്‍ കാണാം. ഇടി യേറ്റു റോഡിൽവീണ സന്തോ ഷിനെ പിന്നീട് യുവാക്കള്‍ സമീ പത്തെ വീടിനകത്താക്കി കതകു ചാരിയശേഷം മുങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.സുരേഷിന്റെ തലയ്ക്കും കാലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാവിലെ 10 മണിയോടെ വെള്ളറട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി ഇൻക്വസ്റ്റി നുശേഷം ബന്ധുക്കൾക്കു വിട്ടുനല്‍കി. ഭാര്യ: അനിത. മക്കള്‍: ആര്യ, അരുണ്‍.