കൊല്ലയില്‍ പഞ്ചായത്തിന് മുന്നില്‍ കാര്‍ഷികച്ചന്ത തുടങ്ങി
1452770
Thursday, September 12, 2024 6:48 AM IST
പാറശാല: കൊല്ലയില്‍ പഞ്ചായത്തിനു മുന്നില്‍ ആരംഭിച്ച കാര്‍ഷികച്ചന്ത ഡോ. എന്‍.എസ്. നവനീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ ജി. ബൈജു, വി.എസ് അനില, പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ് റാണി,
എം. മഹേഷ്, സി.കെ. സിനികുമാരി, എഡിഎസ് ചെയര്‍പേഴ്സണ്‍ സുശീല, കൃഷി ഓഫീസര്‍ ഷീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണക്കാലത്ത് കൊല്ലയില്‍ പഞ്ചായത്തും കൃഷി ഭവനും "ഓണസമൃദ്ധി 2024 ' കര്‍ഷക ചന്തക്കാണ് തുടക്കം കുറിച്ചത്. 14 വരെ വലിയ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നാടന്‍-ജൈവ പഴംപച്ചക്കറികള്‍ ഉത്പന്നങ്ങള്‍ വാങ്ങാം.
കര്‍ഷകരില്‍നിന്നു നേരിട്ടു സംഭരിക്കുന്ന നാടന്‍ ഉത്പന്നങ്ങള്‍ക്കു മൊത്തവ്യാപാര വിലയേക്കാള്‍ 10 ശതമാനവും ജൈവ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും അധിക വില നല്കി സംഭരിക്കുന്നു. ചില്ലറ വ്യാപാര വിലയെക്കാള്‍ ഏകദേശം 30 ശതമാനം വരെ വിലക്കുറവില്‍ പഴംപച്ചക്കറികള്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കും.
ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം കര്‍ഷകരില്‍നിന്നു നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിശേഷണത്തോടെയാണ് കൊല്ലയില്‍ പഞ്ചായത്തും കൃഷി ഭവനും കര്‍ഷ ചന്തകള്‍ അവതരിപ്പിക്കുന്നത്.