ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയ തിരുന്നാളിന് കൊടിയേറി
1452512
Wednesday, September 11, 2024 6:43 AM IST
വെള്ളറട : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ 86ാ മത് മഹത്വീകരണ തിരുന്നാളിന് തുടക്കമായി. ഇടവക വികാരി മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ പതാക ഉയർത്തി.
പത്തുനാൾ നീണ്ടുനിൽക്കുന്ന തിരുനാളിനാണ് തുടക്കമായത്. തിരുന്നാള്‍ ദിനങ്ങളില്‍ രാവിലെ അഞ്ചിന് സമ്പൂര്‍ണ ബൈബിള്‍ പാരായണം നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന, ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം എന്നിവ നടക്കും. തിരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ക്രിസ്തു അനുഭവ ധ്യാനത്തിന് തെക്കന്‍ കുരിശുമല സ്പിരിച്ച്വൽ ആനിമേറ്റര്‍ ഫാ. ഹെന്സിലിന് ഒസിഡി നേതൃത്വം നല്‍കും.
13ന് യുവജന മന:ശാസ്ത്രവും ക്രൈസ്തവീകതയും എന്ന വിഷയത്തില്‍ യുവജന സെമീനാര്‍ നടക്കും. ഫാ. ജിബിന്‍ രാജ് നേതൃത്വം നല്‍കും. 14 ന് കുട്ടികള്‍ക്ക് വേണ്ടി ക്രിസ്റ്റീന്‍ ധ്യാനം സംഘടിപ്പിക്കും. ഫാ. ജിനു റോസ് നയിക്കും.
14 ന് ഏഴിന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. തിരുന്നാള്‍ ദിനങ്ങളില്‍ ഫാ.ജെറോം സത്യന്, ഫാ. എം.കെ.ക്രിസ്തുദാസ് , ഫാ.ജോയി സാബു, ഫാ.ഡോ.ജോസ് റാഫേല്‍, ഫാ.സെബാസ്റ്റ്യന്‍ മൈക്കിള്‍, ഫാ.ഷാജി ഡി. സാവിയോ, ഫാ.ഷാജ്കുമാര്‍, ഫാ.സബിന്‍ സി. പത്രോസ്, ഫാ. രതീഷ് മാര്‍ക്കോസ്, ഫാ. അനു സി. കലിസ്റ്റസ്, ഫാ.ഡോ.ഗ്രിഗറി ആര്‍ബി തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .
പരേത സ്മരണ ശുശ്രൂഷയ്ക്ക് ഫാ. അരുണ്‍ പി.ജിത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. 15ന് സ്നേഹവിരുന്നോടു കൂടി തിരുന്നാള്‍ സമാപിക്കും.