ഓട്ടോയിൽ കറങ്ങി മോഷണം: യുവാവും അമ്മാവനും പിടിയിൽ
1452765
Thursday, September 12, 2024 6:34 AM IST
വിഴിഞ്ഞം: മോഷ്ടിച്ച ഓട്ടോയിൽ കറങ്ങിനടന്നു മോഷണം പതിവാക്കിയ യുവാവിനെയും അമ്മാവനെയും വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മൂന്നു ഓട്ടോറിക്ഷകളും രണ്ടു ബൈക്കുകളും കണ്ടെടുത്തു. കാഞ്ഞിരംകുളം ചാവടി കാക്കത്തോട്ടം കോളനിയിൽ കാറ്റത്തെ കിളിക്കൂട്ടിൽ രാജന്റെ മകൻ സൂരജ് (21), സൂരജിന്റെ അമ്മയുടെ സഹോദരൻ ചന്ദ്രൻ (67) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ചപ്പാത്ത് സ്വദേശിയുടെ ഓട്ടോ മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ ഇരുവരും മുക്കോലയിൽ എത്തിയതായി പോലീസിനു വിവരം ലഭിച്ചത്. തുടർന്നാണ് ഇവരുവരേയും പോലീസ് പിടികൂടിയത്.