മരിയൻ എഡ്യുസിറ്റിയും ബിസിനസ് സ്കൂളും ഉദ്ഘാടനം ചെയ്തു
1452508
Wednesday, September 11, 2024 6:28 AM IST
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ ഉടമസ്ഥതയിൽ കഴക്കൂട്ടം മരിയൻ കാന്പസിൽ പ്രവർത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്തു രൂപീകരിച്ച മരിയൻ എഡ്യുസിറ്റി, പുതുതായി ആരംഭിച്ച മരിയൻ ബിസിനസ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു.
ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. എമിരറ്റസ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തി.
ഫാ. യൂജിൻ പെരേര, വി. ശശി എംഎൽഎ, മരിയൻ ആർട്സ് കോളജ് മാനേജർ ഫാ. പൻക്രീഷ്യസ് എന്നിവർ പ്രസംഗിച്ചു. മരിയൻ എൻജിനീയറിംഗ് മാനേജർ ഫാ. ഡോ. എ.ആർ. ജോണ് സ്വാഗതം പറഞ്ഞു.