സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനവും 11 വീടുകളുടെ താക്കോൽദാനവും
1452505
Wednesday, September 11, 2024 6:27 AM IST
വിഴിഞ്ഞം : സിപിഎം കോവളം ഏരിയാ കമ്മിറ്റി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും വീടില്ലാത്ത പതിനൊന്നു നിർധന കുടുംങ്ങൾക്കുവേണ്ടി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനകർമ്മവും നടന്നു.
വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിൽ നടന്ന ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി എംഎൽഎ അധ്യക്ഷനായി. വീടുകളുടെ താക്കോൽ ദാനകർമവും, കോടിയേരിബാലകൃഷ്ണൻ ഹാളിന്റെ ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
പി. കൃഷ്ണപിള്ള ലൈബ്രറി ആൻഡ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പനും, മീഡിയ റൂം വി. ജോയി എംഎൽഎയും ജനസേവന കേന്ദ്രം മന്ത്രി വി. ശിവൻ കുട്ടിയും ഉദ്ഘാടനം ചെയ്തു. ഇ.കെ. നായനാരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാനകമ്മിറ്റി അംഗം ടി.എൻ. സീമയും നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽ എ, എ.എ. റഹീം എംപി, സി. ജയൻബാബു, പി. രാജേന്ദ്ര കുമാർ, പുല്ലുവിള സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു. ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ സ്വാഗതവും അഡ്വ. എസ്. അജിത് നന്ദിയും പറഞ്ഞു.