ജോസ് ആലുക്കാസ് അറുപതാം വാർഷികം ആഘോഷിച്ചു
1452519
Wednesday, September 11, 2024 6:43 AM IST
തിരുവനന്തപുരം: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ ആഴ്ചയിലെ നറുക്കെടുപ്പിലെ വിജയിക്കുള്ള എൽഇഡി ടിവിയുടെ സമ്മാനദാനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി അംഗം കരമന ജയൻ നിർവഹിച്ചു.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വലിയവേളി സെന്റ് തോമസ് എൽപി സ്കൂളിന്റെ കളിസ്ഥല നിർമാണത്തിനും വെങ്ങാനൂർ ഗവ. എൽപി സ്കൂളിലേക്കും മുള്ളൂർ ഗവ. എൽപി സ്കൂളിലേക്കും സൗണ്ട് സിസ്റ്റം വാങ്ങുന്ന തിനും മദർ തെരേസ ഫൗണ്ടേഷന് ജീവകാരുണ്യ പ്രവർത്തിനത്തിന് ഇലക്ട്രിക് ചെയർ വാങ്ങുന്നതിനുള്ള തുകയുടെ ചെക്കുകളുടെ വിതരണവും നടന്നു.
ജോസ് ആലുക്കാസ് റീജണൽ മാനേജർ ബിജു പോൾ, ഷോറൂം മാനേജർ പി.എൽ. ജോണ് , അസിസ്റ്റന്റ് മാനേജർ വി. പ്രബിലാഷ്, സിജോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.