രാഷ്ട്രീയ വിശദീകരണ യോഗവും ഓണക്കിറ്റ് വിതരണവും
1453022
Friday, September 13, 2024 5:58 AM IST
നെടുമങ്ങാട്: കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും ഓണക്കിറ്റ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കലും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശി അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ഡിസിസി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് ജ്യോതിഷ് കുമാർ, കല്ലയം സുകു, ലാൽ റോഷിൻ എന്നിവർ പ്രസംഗിച്ചു.