പൂന്തുറ: ഗൃഹനാഥനെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തറ വളളക്കടവ് തരംഗിണി നഗര്‍ ടിസി-78/829 (1)ൽ സുവര്ണനെ (41) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴോടുകൂടി വീട്ടിനുളളിലെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം അറിവായിട്ടില്ല. സംഗീതയാണ് സുവര്‍ണന്റെ ഭാര്യ. ഒരു മകളുണ്ട്. മൃതദേഹം ഇന്നലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൂന്തുറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.