പട്ടം എസ്യുടി ആശുപത്രിയിൽ ഫിസിയോ തെറാപ്പി ദിനം
1452507
Wednesday, September 11, 2024 6:28 AM IST
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (ഐഎപി) കേരള പ്രസിഡന്റും കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷണൽ കൗണ്‍സിൽ അംഗവുമായ ശ്രീജിത്ത് എം. നന്പൂതിരി ഉദ്ഘാടനം ചെയ്തു.
ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം എച്ച്ഒഡിയുമായ ഡോ. വി. രാജശേഖരൻ നായർ, സീനിയർ വാസ്കുലർ സർജൻ ഡോ. എം ഉണ്ണികൃഷ്ണൻ, സീനിയർ കണ്‍സൾട്ടന്റ് ഓർത്തോപീഡിക്സ് ഡോ. അനൂപ് എസ്. പിള്ള, ന്യൂറോളജി വിഭാഗം സീനിയർ കണ്‍സൾട്ടന്റ് ഡോ. കെ. അയ്യപ്പൻ, മാനേജർ ഓഫ് ഫിസിയോതെറാപ്പി എം. അജയ് ലാൽ എന്നിവർ പ്രസംഗിച്ചു.