നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ കൂട്ടധ​ർ​ണ ന​ട​ത്തി
Saturday, August 24, 2024 6:39 AM IST
നേ​മം: നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​ന​നി​ധി ബോ​ർ​ഡി​ലെ പെ​ൻ​ഷ​ൻ കു​ടി​ശി​ക 15 മാ​സ​മാ​യ​തി​നെ തു​ട​ർ​ന്ന് ഓ​ണ​ത്തി​നു മു​മ്പ് മു​ഴു​വ​ൻ പെ​ൻ​ഷ​ൻ തു​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (കെ​കെ​എ​ൻ​ടി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക്ഷേ​മ നി​ധി ബോ​ർ​ഡി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട ധ​ർ​ണ ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഓ​ണ​ത്തി​നു മു​മ്പ് പെ​ൻ​ഷ​ൻ കു​ടി​ശി​ക ന​ല്കി​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും കെ​കെ​എ​ൻ​ടി​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ധ​ർ​ണ​യി​ൽ കെ​കെ​എ​ൻ​ടി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​റ്റൂ​ർ സോ​മ​ൻ അ​ധ‍്യ​ക്ഷ​നാ​യി. അ​ഡ്വ.​ജ​ലി​ൻ ജ​യ​രാ​ജ് , കെ. ​എം. അ​ബ്ദു​ൽ സ​ലാം, അ​ഡ്വ. ത​ല​യ​ൽ പ്ര​കാ​ശ്, കെ. ​സു​ഭാ​ഷ്, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ക​ള്ളി​ക്കാ​ട് സ്റ്റാ​ൻ​ലി, ഓ​ല​ത്താ​ന്നി കു​മാ​ർ, കെ. ​ബീ​നാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.