‘ക​ട​ലോ​ളം ഓ​ണം’ ഇ​ന്നു മു​ത​ല്‍
Saturday, August 24, 2024 6:37 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബും ക​ലാ ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​റൈ​ന്‍ മി​റ​ക്കി​ള്‍ അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ അ​ക്വേ​റി​യ​വും ഓ​ണം മെ​ഗാ എ​ക്‌​സ്‌​പോ​യും ഇ​ന്ന് ലു​ലു​മാ​ളി​ന് സ​മീ​പ​മു​ള്ള വേ​ള്‍​ഡ് മാ​ര്‍​ക്ക​റ്റ് മൈ​താ​ന​ത്ത് ആ​രം​ഭി​ക്കും. മേ​ള​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റ​യി​ച്ചു.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് നാ​ല​ര​യ്ക്ക് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഡി.​ജി.​കു​മാ​ര​ന്‍, പി.​കെ. ഗോ​പ​കു​മാ​ര്‍, അ​ജി​ത്ത്, വേ​ള്‍​ഡ് മാ​ര്‍​ക്ക​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​യും ഏ​റ്റ​വും വ​ലു​തു​മാ​യ അ​ക്രി​ലി​ക് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ അ​ക്വേ​റി​യ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു​ങ്ങു​ന്ന​ത്.​


ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ വി​രാ​ജി​ക്കു​ന്ന കൊ​മ്പ​ന്മാ​ര്‍ മു​ത​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​ര്‍​ണ​മ​ത്സ്യ​ങ്ങ​ള്‍ വ​രെ അ​ണി​നി​ര​ക്കു​ന്ന കാ​ഴ്ച​വി​രു​ന്നാ​ണ് മേ​ള. ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ തീ​ര്‍​ത്ത സാ​ഗ​ര​ക്കാ​ഴ്ച​ക​ള്‍ ക​ണ്ട് ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ത​ല​യ്ക്ക് മു​ക​ളി​ല്‍ വ​ലി​യ മ​ത്സ്യ​ങ്ങ​ള്‍ നീ​രാ​ടു​ന്ന കാ​ഴ്ചാ​നു​ഭ​വം ഹൃ​ദ്യ​മാ​കും.

മ​റൈ​ന്‍ മി​റ​ക്കി​ള്‍​സ് ഒ​രു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ​യും വ​ലു​തു​മാ​യ അ​ക്രി​ലി​ക് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ അ​ക്വേ​റി​യം ന​ഗ​ര​ത്തി​ന് പു​ത്ത​ന്‍ വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ക്കും. മേ​ള ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സ​മാ​പി​ക്കും.