ഏ​ഴ് കോ​ടി​യു​ടെ ബ​ജ​റ്റു​മാ​യി എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ
Saturday, August 24, 2024 6:37 AM IST
നേ​മം: സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി എ​ൻ​എ​സ്എ സ് ​തി​രുവ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ൻ ബ​ജ​റ്റ്.

സു​മം​ഗ​ലി പ​ദ്ധ​തി​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യും ചി​കി​ത്സാ സ​ഹാ​യ​ധ​ന​ത്തി​ന് ആ​റ് ല​ക്ഷം രൂ​പ​യും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​ന് 21 ല​ക്ഷം രൂ​പ​യും ഓ​ണ​ക്കി​റ്റ് വി​ത ര​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ​യും, പ​ത്മാ ക​ഫേ​ക്ക് 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടുണ്ട്. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി​ജു വി.​നാ​യ​ർ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ച​ട്ട​മ്പി​സ്വാ​മി​യു​ടെ ജ​യ​ന്തി ദി​നം പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.